ചില കാര്യങ്ങള്‍ നമുക്ക് കണ്ടറിഞ്ഞാലേ മനസ്സിലാകുകയുളളു. ഒരു ദിവസം ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് വെറുതേ പുറത്തേക്ക് നോക്കിയിരിക്കുകയാണ്. നോക്കുമ്പോ കുറച്ചപ്പുറത്ത് എന്തോ കിടക്കുന്നു. പോയി നോക്കുമ്പോ എന്തോ ജീവിയാണ്. എന്നാല്‍ എന്താണെന്ന് മനസ്സിലാകുന്നില്ല. ഇനിയിപ്പോ ഇതു കൊണ്ട് കളയണമല്ലോ എന്നാലോചിച്ചപ്പോ ദേഷ്യം വന്നു. ഇവിടെയാണേല്‍ വേസ്റ്റു കൊണ്ടിടാന്‍ സ്ഥലവുമില്ല. കുറച്ചു നേരം അതിനെത്തന്നെ നോക്കി നിന്ന് ഞാനകത്തേക്കു പോയി. വേറെന്തോ പണിയില്‍ ഞാനതു മറന്നു. ഓര്‍മ്മ വന്നപ്പോ പോയി നോക്കി. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. എവിടന്നോ നിരനിരയായി ഉറുമ്പുകള്‍ അതിനടുത്തേക്ക് വരുന്നു. കുറച്ചെണ്ണം എടുത്താല്‍ പൊങ്ങുന്ന ലോഡുമായി എങ്ങോട്ടോ പോകുന്നു. നോക്കിനില്‍ക്കേ ആ ജീവി ചെറുതായി ചെറുതായി വന്നു. പിന്നെ പൊടി പോലുമില്ല. അവിടെ അങ്ങനെ ഒന്നു കിടന്നതിന്റെ അവശേഷിപ്പുകളൊന്നുമില്ല.
ഒരു ചെറിയ ഉറുമ്പു എടുത്തത് അതിനു വേണ്ട ഭക്ഷണം മാത്രമാണ്. അതുപോലെ മററു ഉറുമ്പുകള്‍ എടുത്തപ്പോള്‍ അവിടുണ്ടായ മാറ്റം വലുതായിരുന്നു. എനിക്കു കിട്ടിയ പാഠം ഇതായിരുന്നു. ചെറിയ ഫ്രാഗ്മെന്റ്‌സായി ഒരു ജോലിയെ സമീപിച്ചാല്‍ എത്ര വലിയ ജോലിയും ചെയ്യാം. അത് ചെയ്യാന്‍ കഴിയാത്തല്ല എന്നു മനസ്സിലാകും. ഒരാളുടെ കഌസ്സും എനിക്കീ കണ്ടറിവിന്റെ അത്ര ഒരിക്കലും മനസ്സിലായിട്ടില്ല ഇതേ വരെ. നമുക്കു മുന്നിലുള്ളത് കാണാനും പഠിക്കാനും നമുക്ക് കഴിയാതെ പോകുന്നുണ്ട്.

Advertisements